Quantcast

നാഗിന് ഇന്ന് പിറന്നാള്‍, പോസ്റ്റല്‍ സ്റ്റാമ്പുമായി മക്കള്‍

MediaOne Logo

Jaisy

  • Published:

    26 May 2018 8:17 AM GMT

നാഗിന് ഇന്ന് പിറന്നാള്‍, പോസ്റ്റല്‍ സ്റ്റാമ്പുമായി മക്കള്‍
X

നാഗിന് ഇന്ന് പിറന്നാള്‍, പോസ്റ്റല്‍ സ്റ്റാമ്പുമായി മക്കള്‍

1959 ആഗസ്ത് 29ന് ചെന്നൈയിലാണ് നാഗാര്‍്ജജുന എന്ന നാഗിന്റെ ജനനം

ടോളിവുഡിന്റെ സ്വന്തം നാഗിന് ഇന്ന് 56ാം പിറന്നാള്‍. 1959 ആഗസ്ത് 29ന് ചെന്നൈയിലാണ് നാഗാര്‍്ജജുന എന്ന നാഗിന്റെ ജനനം. പ്രശസ്ത നടന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ മകന്‍ കൂടിയായ നാഗാര്‍ജ്ജുന തെലുങ്കിന്റെ സ്വന്തം താരമാണ്.

ബാലതാരമായി സിനിമയിലെത്തിയ നാഗ് 1986ല്‍ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. ഹിന്ദി ചിത്രം ഹീറോയുടെ റീമേക്കായിരുന്ന വിക്രം. വിക്രം ഒരു മികച്ച തുടക്കമാണ് നാഗിന് നല്കിയത്. പിന്നീടങ്ങോട്ട് തെലുങ്കന്‍ കണ്ടത് നാഗാര്‍ജ്ജുനയുടെ ചിത്രങ്ങളായിരുന്നു. മജ്നു, സങ്കീര്‍ത്തന, അക്കാരി പോരാട്ടം എന്നിവ നാഗിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. 1989ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയെ മലയാളികളും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. രണ്ട് തവണ ദേശീയ പുരസ്കാരം നാഗാര്‍ജ്ജുനയെ തേടിയെത്തിയിട്ടുണ്ട്. 9 പ്രാവശ്യം മികച്ച നടനുള്ള പുരസ്കാരം, ഫിലിം ഫെയര്‍ അവാര്ഡു കള്‍ എന്നിവയും നാഗിന് ലഭിച്ചിട്ടുണ്ട്.

പിതാവ് നാഗേശ്വര റാവും തുടങ്ങിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ അന്നപൂര്‍ണ്ണ സ്റ്റുഡിയോസ് നാഗാര്‍ജ്ജുന പുനര്‍ നവീകരിച്ചു. തെലുങ്ക് ചലച്ചിത്ര മേഖലയിലെ ഒരു മികച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് ഇപ്പോള്‍ ഈ കമ്പനി. പ്രശസ്ത നടി അമലയാണ് നാഗിന്റെ ഭാര്യ. ആദ്യവിവാഹത്തിലെ മകനായ നാഗ് ചൈതന്യയും അഭിനയ രംഗത്ത് സജീവമാണ്. നാഗേശ്വര റാവു, നാഗാര്‍ജ്ജുന, നാഗ് ചൈതന്യ എന്നിവര്‍ ഒരുമിച്ച് പുറത്തിറങ്ങിയ ചിത്രം മനം സൂപ്പര്‍ഹിറ്റായിരുന്നു.

നാഗിന്റെ പിറന്നാള്‍ ദിനത്തില്‍ സ്റ്റാമ്പ് പുറത്തിറക്കിയാണ് മക്കളായ നാഗ് ചൈതന്യയും അഖിലും ആഘോഷിക്കുന്നത്. നാഗിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ നിര്‍മ്മല കോണ്‍വെന്റിലെ ഗാനരംഗമാണ് സ്റ്റാമ്പില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഒപ്പം താജ്മഹലിന്റെ ചിത്രവമുണ്ട്. പതിനായിരം സ്റ്റാമ്പുകളാണ് പുറത്തിറക്കുന്നത്. തനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വിലയേറിയ പിറന്നാള്‍ സമ്മാനമാണിതെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. പിറന്നാളിന് മുന്നോടിയായി നാഗ് ചൈതന്യയുടെ പുതിയ ചിത്രമായ മജ്‍നുവിലെ എവരേ എന്ന ഗാനത്തിന്റെ വീഡിയോയും ഇന്നലെ റിലീസ് ചെയ്തിരുന്നു. തോഴയാണ് നാഗിന്റെ ഈയിടെ തിയറ്ററുകളിലെത്തിയ ചിത്രം. ഫ്രഞ്ച് ചിത്രമായ ദ ഇന്‍ടച്ചബിള്‍സ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രം ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. കാര്‍ത്തിയും തമന്നയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story