Quantcast

സ്ത്രീകളുടെ കന്യകാത്വം മാത്രം ചോദ്യം ചെയ്യപ്പെടുന്നതെന്തുകൊണ്ടാണെന്ന് ബച്ചന്‍

MediaOne Logo

Jaisy

  • Published:

    26 May 2018 7:25 AM GMT

സ്ത്രീകളുടെ കന്യകാത്വം മാത്രം ചോദ്യം ചെയ്യപ്പെടുന്നതെന്തുകൊണ്ടാണെന്ന് ബച്ചന്‍
X

സ്ത്രീകളുടെ കന്യകാത്വം മാത്രം ചോദ്യം ചെയ്യപ്പെടുന്നതെന്തുകൊണ്ടാണെന്ന് ബച്ചന്‍

ബച്ചന്റെ പുതിയ ചിത്രമായ പിങ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു താരത്തിന്റെ ചോദ്യം

സ്ത്രീകളുടെ കന്യകാത്വം മാത്രം ചോദ്യം ചെയ്യപ്പെടുന്നതെന്തുകൊണ്ടാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കന്യകാത്വം സംബന്ധിച്ച് സ്ത്രീകള്‍ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കന്യകാത്വം സ്ത്രീക്ക് മാത്രം ഉള്ളതാണോ പുരുഷന്റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ബിഗ് ബി ചോദിച്ചു. ബച്ചന്റെ പുതിയ ചിത്രമായ പിങ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു താരത്തിന്റെ ചോദ്യം.

നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അതേ ചോദ്യം ആണിനോടും ചോദിക്കാനുള്ള തന്റേടം ഉണ്ടാകണം. സമൂഹം പെണ്ണിന്റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യുന്നത്. പുരുഷനോട് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ബിഗ് ബി ചോദിച്ചു.

സ്ത്രീശാക്തീകരണം പ്രമേയമായ ചിത്രമാണ് പിങ്ക്. ദീപക് സെഗാള്‍ എന്ന അഭിഭാഷകനെയാണ് ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിക്കുന്നത്. അനിരുദ്ധ് റോയ് ചൗധരിയാണ് പിങ്കിന്റെ സംവിധാനം. തപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിംഗ് എന്നിവരെ കൂടാതെ, ധര്‍തീമന്‍ ചാറ്റര്‍ജി, അംഗാദ് ബേദി എന്നിവരെ കൂടാതെ ജയാ ബച്ചനും ചിത്രത്തിലുണ്ട്.

TAGS :

Next Story