Quantcast

പറവയുടെ ടൈറ്റിലുകള്‍ക്ക് പിന്നില്‍ ഇവരാണ്

MediaOne Logo

Jaisy

  • Published:

    26 May 2018 10:48 PM IST

പറവയുടെ ടൈറ്റിലുകള്‍ക്ക് പിന്നില്‍ ഇവരാണ്
X

പറവയുടെ ടൈറ്റിലുകള്‍ക്ക് പിന്നില്‍ ഇവരാണ്

നടനായ സൌബീന്‍ ഹാഹിറിന്റെ ആദ്യ സംവിധാന സംരഭമാണ് പറവ

പറവ എന്ന പേര് സിനിമയില്‍ തെളിയുന്നതിനൊപ്പം അതിന്റെ മറ്റ് ടൈറ്റിലുകളും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. വീടിന്റെ ചുവരിലും മതിലിലും ചോക്ക് കൊണ്ടും കരിക്കട്ട കൊണ്ടും എഴുതിയ അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ക്ക് ഒരു കുട്ടിത്തമുണ്ടായിരുന്നു. പറവയിലെ നായകന്‍മാരായ ഇച്ചാബിയും ഹസീബും തന്നെയാണ് ആരും കാണാതെ ടൈറ്റിലുകള്‍ എഴുതിയത്. പ്രാവിനെ പറത്താന്‍ മാത്രമല്ല, അസ്സലായി ടൈറ്റിലെഴുതാനും ഇരുവര്‍ക്കും സാധിക്കുമെന്ന് കാണിക്കുന്ന വീഡീയോ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ടൈറ്റിലിന്റെ ആശയും വിഷ്വലൈസേഷനും ചെയ്തിരിക്കുന്നത് എഫ്റ്റി ഡബ്യൂ ബാഗ്ലൂരാണ്. നടനായ സൌബീന്‍ ഹാഹിറിന്റെ ആദ്യ സംവിധാന സംരഭമാണ് പറവ.

TAGS :

Next Story