ഗൂഡാലോചനയുടെ ട്രെയിലര്‍ എത്തി

ഗൂഡാലോചനയുടെ ട്രെയിലര്‍ എത്തി
ചിത്രം ഈ മാസം മൂന്നിന് തീയറ്ററുകളിലെത്തും.
ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഡാലോചനയുടെ ട്രെയിലര്‍ എത്തി. ചിത്രം ഈ മാസം മൂന്നിന് തീയറ്ററുകളിലെത്തും.
ഇസ്സാന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ അജാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ എന്നിവരാണ്. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിലൂടെ കോഴിക്കോടന്‍ സംസ്‌കാരത്തെ പ്രധാനമായും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മായാബസാര്‍, ജെമ്‌നാ പ്യാരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം.
Adjust Story Font
16

