Quantcast

ചെമ്മീന്‍ സിനിമയുടെ ആഘോഷം അനുവദിക്കില്ലെന്ന് ധീവരസഭ

MediaOne Logo

Sithara

  • Published:

    27 May 2018 9:14 PM GMT

ചെമ്മീന്‍ സിനിമയുടെ ആഘോഷം അനുവദിക്കില്ലെന്ന് ധീവരസഭ
X

ചെമ്മീന്‍ സിനിമയുടെ ആഘോഷം അനുവദിക്കില്ലെന്ന് ധീവരസഭ

ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷിക ആഘോഷം അനുവദിക്കില്ലെന്ന് ധീവരസഭ.

സംസ്ഥാന സർക്കാർ തീരുമാനിച്ച ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികാഘോഷം തടയുമെന്ന് ധീവരസഭ. മത്സ്യതെഴിലാളികളെ ആക്ഷേപിക്കുന്ന സിനിമയുടെ വാർഷികാഘോഷത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ധീവരസഭാ ജനറൽ സെക്രട്ടറി ദിനകരൻ ആലപ്പുഴയിൽ പറഞ്ഞു.

സിനിമയിലെ കഥയും കഥാപാത്രങ്ങളും തീരവാസികളുടെ ജീവിതങ്ങളെ കളിയാക്കുകയാണ്. ഒരു തലമുറയെ തന്നെ ആക്ഷേപിക്കുന്ന സിനിമയുടെ വാർഷികാഘോഷത്തിന് കടപ്പുറം തന്നെ തെരഞ്ഞെടുക്കുന്നത് ആക്ഷേപം തുടരാനുള്ള ശ്രമമാണ്. ഇത് എന്തു വിലകൊടുത്തും തടയും. ഇതാണ് ധീവര സഭയുടെ നിലപാടെന്ന് വി ദിനകരൻ പറഞ്ഞു.

തകഴിയും രാമു കാര്യാട്ടും ജീവിച്ചിരുന്നപ്പോൾ കടപ്പുറം വാസികൾ തടഞ്ഞതാണ്. സിനിമയെ ഭാവനാത്മകമാക്കുമ്പോൾ അത് ആക്ഷേപകരമാകാൻ പാടില്ല. സിനിമയുടെ പശ്ചാത്തലം വച്ച് തന്നെയും സഹോദരനെയും നിയമസഭയിൽ വച്ച് വരെ ആക്ഷേപിച്ചിട്ടുണ്ടെന്നും ദിനകരൻ ആരോപിച്ചു.

ഏപ്രിൽ എട്ടിന് നീർക്കുന്നം കടപ്പുറത്ത് വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യാനാണ് തീരുമാനം. സിനിമയിലെ കഥാപാത്രങ്ങളെയും അണിയറ പ്രവർത്തകരെയും പരിപാടിയിൽ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ധീവരസഭ രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story