Quantcast

‘റെവനന്റി’നൊപ്പം ‘എന്ന് നിന്റെ മൊയ്തീ’നും; ജോമോന് അന്തർദേശീയ അംഗീകാരം

MediaOne Logo

admin

  • Published:

    27 May 2018 7:23 AM GMT

‘റെവനന്റി’നൊപ്പം ‘എന്ന് നിന്റെ മൊയ്തീ’നും; ജോമോന് അന്തർദേശീയ അംഗീകാരം
X

‘റെവനന്റി’നൊപ്പം ‘എന്ന് നിന്റെ മൊയ്തീ’നും; ജോമോന് അന്തർദേശീയ അംഗീകാരം

ഈ വർഷത്തെ അരി അലക്സയുടെ ഷോറീൽ വീഡിയോയിൽ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ച എന്നു നിന്റെ മൊയ്തീൻ സിനിമയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോണിന് അന്തർദേശീയ അംഗീകാരം. ഈ വർഷത്തെ അരി അലക്സയുടെ ഷോറീൽ വീഡിയോയിൽ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ച എന്നു നിന്റെ മൊയ്തീൻ സിനിമയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

രാജ്യാന്തര ക്യാമറ ബ്രാൻഡ് ആയ ആരി(എ.ആര്‍.ആര്‍.ഐ)യുടെ അലക്സ കാമറ ഉപയോഗിച്ച് ലോകമെമ്പാടും ചിത്രീകരിച്ച വീഡിയോകളിൽ നിന്ന് ഏറ്റവും മികച്ച ചിത്രങ്ങളുടെ ഷോട്ടുകൾ തിരഞ്ഞെടുത്ത് വർഷം തോറും ഷോറീൽ വീഡിയോ കമ്പനി തയ്യാറാക്കാറുണ്ട്. ലോകമൊട്ടാകെ അലക്സ കാമറ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ, പരസ്യം, ആൽബം എന്നിവയിൽ നിന്നും ഏറ്റവും മികച്ച 19 ഛായാഗ്രാഹകരുടെ വർക്ക് ആണ് ഷോ റീലില് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് പരസ്യചിത്രങ്ങളുമുണ്ട്. എ.ആര്‍.ആര്‍.ഐ.യുടെ വീഡിയോയില്‍ 19 ഛായാഗ്രാഹകര്‍ക്കുമുള്ള നന്ദിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌കര്‍ ചിത്രമായ റെവനന്റ്, മികച്ച ബഡ്ജറ്റില്‍ ഒരുക്കിയ മിഷന്‍ ഇംപോസിബിള്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളുടെ ദൃശ്യങ്ങള്‍ക്കൊപ്പം എന്ന് നിന്റെ മൊയ്തീന്‍, ബാഹുബലി എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണിതെന്നും നമ്മുടെ ജോലിയും ആത്മാർത്ഥതയും മറ്റുള്ളവരും ശ്രദ്ധിക്കുന്നുവെന്നത് വളരെ നല്ലകാര്യമാണെന്നും ജോമോൻ പറയുന്നു. ഹോളിവുഡിലെയും ബോളിവുഡിലേയും പ്രശസ്ത ഛായാഗ്രാഹകർ ഉപയോഗിക്കുന്നത് അലക്സയുടെ ക്യാമറയാണ്.

One of the best rewards in life is knowing your hard work and dedication is being noticed and appreciated by people who...

Posted by Jomon T John on Thursday, April 21, 2016
TAGS :

Next Story