Quantcast

കീഴാള ജീവിതവും പരിസ്ഥിതിയും പ്രമേയമാക്കി റിക്ടര്‍ സ്കെയില്‍ 7.6

MediaOne Logo

Sithara

  • Published:

    27 May 2018 7:20 AM GMT

കീഴാള ജീവിതവും പരിസ്ഥിതിയും പ്രമേയമാക്കി റിക്ടര്‍ സ്കെയില്‍ 7.6
X

കീഴാള ജീവിതവും പരിസ്ഥിതിയും പ്രമേയമാക്കി റിക്ടര്‍ സ്കെയില്‍ 7.6

എഫ്എന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതയായ ജീവ സംവിധാനം ചെയ്ത റിക്ടര്‍ സ്കെയില്‍ 7.6 എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു.

എഫ്എന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതയായ ജീവ സംവിധാനം ചെയ്ത റിക്ടര്‍ സ്കെയില്‍ 7.6 എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. കീഴാള ജീവിതവും പരിസ്ഥിതിയും ഉള്‍ചേരുന്ന പ്രമേയമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. സ്വതന്ത്ര സിനിമ സംരംഭമായാണ് സിനിമാക്കൂട്ടായ്മ ചിത്രം ഒരുക്കിയിരിക്കുന്നത്.

ജനകീയ സിനിമയുടെ മാതൃകയിലാണ് ഫസ്റ്റ് നാഷന്‍ കംപയിന്‍സ് എന്ന പേരിലുള്ള സിനിമാക്കൂട്ടായ്മ റിക്ടര്‍ സ്കെയില്‍ 7.6 എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. കീഴാള ജീവിതത്തിന്റെ പ്രതിനിധികളായ ഒരച്ഛനും മകനും ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

പ്രശസ്ത നാടന്‍പാട്ട് ഗായകനും ഫോക്‍ലോര്‍ അക്കാദമി ചെയര്‍മാനുമായ സി ജെ കുട്ടപ്പന്‍ ആലപിച്ച നാടന്‍ പാട്ടുകളാണ് ചിത്രത്തില്‍ പ്രധാന പശ്ചാത്തല - പിന്നിണി ഗാനങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. മകന്റെയും അച്ഛന്റെയും മാനസിക വ്യാപാരങ്ങളും പരിസ്ഥിതിയുടെയും മണ്ണിന്റെയും രാഷ്ട്രീയവും ഉഴചേരുന്നിടത്താണ് ചിത്രം സ്വയം അടയാളപ്പെടുത്തുന്നത്.

കച്ചവട സിനിമകളുടെ വഴിവിട്ട് മുഖ്യധാര മറന്നുകളഞ്ഞ ജീവിത ഇടങ്ങളെ സൂക്ഷ്മമായി അഭ്രപാളികളിലെത്തിക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍. സ്വതന്ത്രമായ വേദികള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Next Story