രാമന്റെ ഏദന്‍തോട്ടം മ്യൂസിക്കല്‍ ട്രയിലര്‍ പുറത്തിറങ്ങി

രാമന്റെ ഏദന്‍തോട്ടം മ്യൂസിക്കല്‍ ട്രയിലര്‍ പുറത്തിറങ്ങി
ആദ്യമായാണ് മലയാള സിനിമയില്‍ ഒരു ചിത്രത്തിന് മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങുന്നത്
കുഞ്ചാക്കോ ബോബനും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന രാമന്റെ ഏദന്‍ തോട്ടത്തിന്റെ മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങി. ആദ്യമായാണ് മലയാള സിനിമയില്‍ ഒരു ചിത്രത്തിന് മ്യൂസിക്കല്‍ ട്രെയിലര്‍ ഇറങ്ങുന്നത്. അനുസിത്താരയാണ് നായിക. അജു വര്‍ഗീസ്, ജോജു ജോര്‍ജ്ജ്, രമേഷ് പിഷാരടി, മുത്തുമണി, ശ്രീജിത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം കൂടിയാണ് രാമന്റെ ഏദന്‍തോട്ടം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറില്‍ രഞ്ജിത് ശങ്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ബാജിബാല്‍. ചിത്രം മെയ് 12ന് തിയറ്ററുകളില്‍ എത്തും.
Adjust Story Font
16

