Quantcast

ചൈനയില്‍ തരംഗമായി ദംഗല്‍; 5 ദിവസം കൊണ്ട് 100 കോടി പിന്നിട്ടു

MediaOne Logo

Sithara

  • Published:

    28 May 2018 9:13 AM GMT

ചൈനയില്‍ തരംഗമായി ദംഗല്‍;  5 ദിവസം കൊണ്ട് 100 കോടി പിന്നിട്ടു
X

ചൈനയില്‍ തരംഗമായി ദംഗല്‍; 5 ദിവസം കൊണ്ട് 100 കോടി പിന്നിട്ടു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയിലെ 7000ത്തോളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്

ചൈനീസ് ബോക്സോഫീസുകളെ കയ്യിലെടുത്ത് ആമിര്‍ഖാന്‍റെ ദംഗല്‍. അഞ്ച് ദിവസം കൊണ്ട് ചൈനീസ് തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 123 കോടിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയിലെ 7000ത്തോളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം മാത്രം ചിത്രം നേടിയത് 13.19 കോടി രൂപ. 5 ദിനം പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 100 കോടി കടന്നു. ചൊവ്വ വരെയുള്ള കണക്കുകള്‍ പ്രകാരം ചിത്രം വാരിക്കൂട്ടിയത് 123 കോടിയാണ്.

നേരത്തെ ആമിര്‍ഖാന്‍റെ പികെയും ചൈനയില്‍ നിന്ന് 100 കോടി കളക്ഷന്‍ നേടിയിരുന്നു. ബാഹുബലിയുടെ റിലീസോടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ദംഗല്‍. എന്നാല്‍ ചൈനയില്‍ നിന്നും ചിത്രം പണം വാരിക്കൂട്ടിയതോടെ രണ്ടാം സ്ഥാനത്തുള്ള ആമിറിന്‍റെ പികെയെ തന്നെ ദംഗല്‍ മറികടന്നു. ചൈനീസ് ബോക്സോഫീസില്‍ നിന്ന് ഇനി 150 കോടി കൂടി നേടിയാല്‍ ദംഗലിനും 1000 കോടി ക്ലബിലെത്താം. ദംഗല്‍ ആ നേട്ടം കൈവരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story