Quantcast

കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി

MediaOne Logo

Jaisy

  • Published:

    28 May 2018 7:53 AM GMT

കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി
X

കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി

ചാക്കോച്ചന്‍ തന്നെയാണ് രസകരമായ ഈ സംഭവം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്

ചോക്ലേറ്റ് നായകന്‍മാരുടെ നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇടക്കാലം കൊണ്ടാണ് ആ ഒരു ഇമേജില്‍ നിന്നും താരം കര കയറാന്‍ തുടങ്ങിയത്. ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ഓരോ ചിത്രം കഴിയുന്തോറും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ചാക്കോച്ചന്‍. സിദ്ധാര്‍ത്ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്കയാണ് കുഞ്ചാക്കോയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇതില്‍ താരത്തിന്റെ ഇതുവരെ കാണാത്ത പ്രകടനമായിരിക്കും കാണാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ചാക്കോ മലയാളികളുടെ പ്രിയപ്പെട്ട നടനാണെങ്കില്‍ അമേരിക്കയിലുള്ള ഈ കൊച്ചുമിടുക്കിക്ക് അപ്പൂപ്പനാണ്. അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന നാഫ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു കുസൃതിക്കുരുന്നിന്റെ അപ്പൂപ്പന്‍ വിളി. അതും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍. സദസ്സില്‍ കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. വിളി കേട്ട കുഞ്ചാക്കോക്കൊപ്പം സദസും പൊട്ടിച്ചിരിച്ചു. ചാക്കോച്ചന്‍ തന്നെയാണ് രസകരമായ ഈ സംഭവം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്.

ഒരുപാട് പേര്‍ എന്നെ എവര്‍ഗ്രീന്‍ ഹീറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഈ കുറുമ്പി എന്നെ വിളിച്ചത് അപ്പൂപ്പന്‍ എന്നാണ്. ഞാന്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ. കുഞ്ചാക്കോ കുറിച്ചു.

TAGS :

Next Story