Quantcast

കബാലി ജൂലൈ 22ന് തിയറ്ററുകളിലേക്ക്

MediaOne Logo

Sithara

  • Published:

    28 May 2018 1:45 PM IST

കബാലി ജൂലൈ 22ന് തിയറ്ററുകളിലേക്ക്
X

കബാലി ജൂലൈ 22ന് തിയറ്ററുകളിലേക്ക്

രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം കബാലി ജൂലൈ 22ന് തിയറ്ററുകളില്‍ എത്തും.

രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം കബാലി ജൂലൈ 22ന് തിയറ്ററുകളില്‍ എത്തും. കേരളത്തില്‍ 250 സ്ക്രീനുകളില്‍ ചിത്രം കാണം. ആശാര്‍വാദ് മാക്സ് ലാബ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി നല്‍കി ചിത്രം ജൂലൈ 22ന് തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാവ് കലൈപുലി എസ് താണുവാണ് ട്വിറ്ററില്‍ കുറിച്ചത്. 5000 സ്‌ക്രീനുകളിലായി ലോകമെമ്പാടും രജനീകാന്ത് ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ കേരളത്തില്‍ മാത്രമായി 250 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് കേരളത്തില്‍ ചിത്രം വിതരണത്തിനെടുത്ത ആശിര്‍വാദ്മാക്‌സ് ലാബ് അറിയിച്ചു. ദിവസേന ആറ് പ്രദര്‍ശനം എന്ന നിലയില്‍ 6000 പ്രദര്‍ശനമാണ് ഉണ്ടാവുക.

മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.

TAGS :

Next Story