Quantcast

നടി ജ്യോതിലക്ഷ്മി അന്തരിച്ചു

MediaOne Logo

Jaisy

  • Published:

    29 May 2018 6:19 PM IST

നടി ജ്യോതിലക്ഷ്മി അന്തരിച്ചു
X

നടി ജ്യോതിലക്ഷ്മി അന്തരിച്ചു

ചെന്നൈയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് മരിച്ചത്

എഴുപതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു പഴയകാല നടി ജ്യോതിലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. രക്താര്‍ബുദം മൂലം ചികിത്സയിലായിരുന്നു. മൂന്നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1963ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ പെരിയ ഇടത്തു പെണ്‍ എന്ന ചിത്രത്തിലൂടെ ജ്യോതി സിനിമയിലെത്തിയത്. പന്ത്രണ്ടാം വയസിലാണ് താരം അരങ്ങേറ്റം കുറിച്ചത്. പായല്‍ കി ജങ്കാറിലൂടെ ഹിന്ദിയിലും മുറപ്പെണ്ണിലൂടെ മലയാളത്തിലും ജ്യോതി ലക്ഷ്മി മുഖം കാണിച്ചു. കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍, നഗരമേ നന്ദി, ഇന്‍സ്പെക്ടര്‍, കൊടുങ്ങല്ലൂരമ്മ, ആലിബാബയും 41 കള്ളന്‍മാരും, മനുഷ്യമൃഗം, തടവറ എന്നിവയാണ് ജ്യോതി ലക്ഷ്മി അഭിനയിച്ച മലയാള ചിത്രങ്ങള്‍. നടി ജയമാലിനി സഹോദരിയാണ്. ഭര്‍ത്താവും ക്യാമറാമാനുമായ സായിപ്രസാദിനും മകള്‍ക്കുക്കൊപ്പം അമേരിക്കയിലായിരുന്നു താമസം.

TAGS :

Next Story