ബാഹുബലിക്ക് വന്‍ വരവേല്‍പ്പ്

ബാഹുബലിക്ക് വന്‍ വരവേല്‍പ്പ്
കേരളത്തിലെ തിയറ്ററുകളില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം തുടങ്ങി. വലിയ ആള്‍ക്കൂട്ടമാണ് പ്രദര്‍ശന കേന്ദ്രങ്ങളിലെങ്ങുമുള്ളത്
ബാഹുബലി രണ്ടാം ഭാഗത്തിന് വന്‍ സ്വീകരണം. രാവിലെ 6.15ന് തന്നെ ആദ്യ പ്രദര്‍ശനം തുടങ്ങി. മലയാളം, ഹിന്ദി, തമിഴ്, തെലിങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യ മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് നേരത്തെ തന്നെ പൂര്‍ത്തിയായി. കേരളത്തിലെ 395 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന് എന്ന രണ്ട് വര്‍ഷമായി ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയറ്ററിലെത്തിയത്. എസ് എസ് രാജമൌലിയും സാബുസിറിലും ചേര്‍ന്നൊരുക്കിയ ദൃശ്യവിസ്മയത്തിന് വാക്കുകളുടെ ആവശ്യമില്ല. കഥയുടെ ഘടനയോ കഥാതന്തുവോ അല്ല ഈ ചിത്രത്തിന്‍റെ മേന്മയാവുന്നത്. ആദ്യഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന് സംശയം ഏതുമല്ലാതെ പ്രേക്ഷകര്‍ സമ്മതിക്കുന്നു.
രാവിലെ അഞ്ച് മണിയോട് തന്നെ തിയറ്ററുകളില്‍ ആളുകളെത്തി. ആറേകാലിനാണ് ആദ്യ പ്രദര്‍ശനം തുടങ്ങിയത്. തമിഴ്, മലയാളം പതിപ്പുകളാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ഭാഷയിലെയും ചിത്രം കാണാന്‍ ആളുകളെത്തുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഇന്ന് പ്രദര്‍ശിപ്പിച്ചിട്ടില്ല.
ലോക വ്യാപകമായി 9000 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയില്‍ 6500 തിയറ്ററുകളില്‍. 4കെ ഫോര്‍മാറ്റിലുള്ള ആദ്യ തെലുങ്ക് സിനിമയാണിത്. അതുകൊണ്ട് ഇരുന്നൂറിലധികം തിയറ്ററുകള്‍ ഫോര്‍ കെ ഫോര്‍മാറ്റിലേക്ക് മാറി. 250 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം റിലീസിന് മുന്നെ തന്നെ 500 കോടിയുടെ കളക്ഷന്‍ നേടി ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
Adjust Story Font
16

