Quantcast

കലാഭവന്‍ മണി നായകനായപ്പോള്‍ അതിനെ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടുവെന്ന് ഹരീഷ് പേരടി

MediaOne Logo

Jaisy

  • Published:

    29 May 2018 2:21 PM GMT

കലാഭവന്‍ മണി നായകനായപ്പോള്‍ അതിനെ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടുവെന്ന് ഹരീഷ് പേരടി
X

കലാഭവന്‍ മണി നായകനായപ്പോള്‍ അതിനെ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടുവെന്ന് ഹരീഷ് പേരടി

നായകൻ ഹിന്ദുവാണെങ്കിൽ നായരായിരിക്കും....ക്രിസ്ത്യാനിയാണെങ്കിൽ കത്തോലിക്കനായിരിക്കും

മലയാള സിനിമയിലെ ജാതിവിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഹരീഷ് പേരടി. കലാഭവന്‍ മണി നായകനായപ്പോള്‍ അതിനെ അതിനെ മണി സിനിമകൾ എന്ന പേരിൽ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ എല്ലാ സവർണ സിനിമകളും കോടി ക്ലബിൽ കയറണമെങ്കിൽ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതൻ ടിക്കറ്റെടുത്ത് തിയ്യറ്ററിൽ കയറണമെന്ന് പേരടി കൂട്ടിച്ചേര്‍ത്തു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നായകൻ ഹിന്ദുവാണെങ്കിൽ നായരായിരിക്കും....ക്രിസ്ത്യാനിയാണെങ്കിൽ കത്തോലിക്കനായിരിക്കും.... മുസ്ലിം മാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുള്ള തറവാടി... പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലാ സിനിമയിൽ.... ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാൻ ആരെങ്കിലും തെയ്യാറായാൽ വെളുത്ത സവർണ്ണനായ താരത്തെ കരിപുശി ദളിതനാക്കും.... സകലകലാവല്ലഭനായ കലാഭവൻ മണിക്ക് ഹാസ്യ നടനായി ഏല്ലാ സവർണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു .... പക്ഷെ മണി നായകനായപ്പോൾ അതിനെ മണി സിനിമകൾ എന്ന പേരിൽ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു.... എന്നാൽ എല്ലാ സവർണ സിനിമകളും കോടി ക്ലബിൽ കയറണമെങ്കിൽ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതൻ ടിക്കറ്റെടുത്ത് തിയ്യറ്ററിൽ കയറണം...

TAGS :

Next Story