തമിഴ് നടന്‍ തവക്കള അന്തരിച്ചു

തമിഴ് നടന്‍ തവക്കള അന്തരിച്ചു
തന്റെ ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയിലെ ഉയരങ്ങള്‍ കീഴടക്കിയ നടനാണ് തവക്കള.
പ്രമുഖ തമിഴ് നടന്‍ തവക്കള അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. തന്റെ ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയിലെ ഉയരങ്ങള്‍ കീഴടക്കിയ നടനാണ് തവക്കള. ബാബു എന്നാണ് യഥാര്‍ഥ പേര്. ചെന്നൈ വടപളനി സ്വദേശിയാണ്.

ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് തവക്കള ശ്രദ്ധേയനാവുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് പിന്നീട് സ്വന്തം പേരായി മാറിയത്. മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മലയാളചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് തവക്കളയുടെ അവസാന ചിത്രം. തവക്കളയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 1984ല്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത വനിതാ പോലീസ് എന്ന മലയാള ചിത്രത്തില്‍ ഇതിന് മുന്‍പ് അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16

