Quantcast

ഓണ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന മോഹത്തിന് തിരിച്ചടി

MediaOne Logo

admin

  • Published:

    31 May 2018 12:53 AM IST

ഓണ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന മോഹത്തിന് തിരിച്ചടി
X

ഓണ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന മോഹത്തിന് തിരിച്ചടി

വിധിയില്‍ ദിലീപ് കടുത്ത നിരാശ രേഖപ്പെടുത്തിയതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. 50 ദിവസങ്ങളായി താരം ജയിലില്‍

അമിത പ്രതീക്ഷയോടെ തന്നെയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷയിന്‍ മേലുള്ള വിധിയെ ദിലീപും ആരാധകരും കാത്തിരുന്നത്. ജാമ്യം ലഭിക്കാന്‍ എല്ലാവിധ സാധ്യതകളുമുണ്ടെന്നായിരുന്നു അഭിഭാഷകര്‍ ഇവര്‍ക്ക് നല്‍കിയിരുന്ന സൂചന. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തല്ലിതകര്‍ത്താണ് ജാമ്യം തള്ളിക്കൊണ്ടുള്ള വിധി വന്നത്.

ദിലീപിന് ജാമ്യം ലഭിക്കുമെന്നും ഓണത്തിന് ചിത്രങ്ങള്‍ പുറത്തിറക്കാനാകുമെന്നായിരുന്നു കുടുംബത്തിന്‍റെയും സിനിമ വൃത്തങ്ങളുടെയും പ്രതീക്ഷ. ദീലീപ് പുറത്തിറങ്ങുകയാണെങ്കില്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും ഫാന്‍സ് അസോസിയേഷന്‍ നടത്തിയിരുന്നതായാണ് സൂചന.

വിധി ദിലീപില്‍ കടുത്ത നിരാശ സൃഷ്ടിച്ചതായാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതീക്ഷകളെയെല്ലാം തല്ലി തകര്‍ത്തിയ വിധിയിലുള്ള നിരാശ മറച്ചുവയ്ക്കാനാവാതെ താരം കുഴങ്ങി.

TAGS :

Next Story