Quantcast

മണിരത്നം ചിത്രത്തില്‍ ഫഹദ്

MediaOne Logo

Sithara

  • Published:

    30 May 2018 3:35 AM GMT

മണിരത്നം ചിത്രത്തില്‍ ഫഹദ്
X

മണിരത്നം ചിത്രത്തില്‍ ഫഹദ്

ജ്യോതിക, അരവിന്ദ് സ്വാമി, ചിമ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മണിരത്നത്തിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ജ്യോതിക, അരവിന്ദ് സ്വാമി, ചിമ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വേലൈക്കാരന് ശേഷം ഫഹദിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രം മണിരത്നത്തിന്‍റേത് ആണെന്നാണ് റിപ്പോര്‍ട്ട്. കാട്ര് വെളിയിടൈക്ക് ശേഷം മണിരത്നമൊരുക്കുന്ന ചിത്രത്തില്‍ തമിഴില്‍ നിന്നും വന്‍ താരനിരയുണ്ടാകും.

ചിത്രത്തില്‍ അഭിനയിക്കുന്നത് സ്ഥിരീകരിച്ച് ജ്യോതികയും ഐശ്വര്യയും രംഗത്ത് വന്നിട്ടുണ്ട്. ജ്യോതിക ആദ്യമായാണ് മണിരത്നം ചിത്രത്തില്‍ അഭിനയിക്കുന്നത്. അരവിന്ദ് സ്വാമിയും ചിമ്പുവും ചിത്രത്തിലുണ്ടാകും.

ഒരു പ്രധാന വേഷത്തിനായ് വിജയ് സേതുപതിയെും മണിരത്നം സമീപിച്ചിട്ടുണ്ട്. ചിത്രത്തെകുറിച്ച് കൂടുതല് കാര്യങ്ങള്‍ സംവിധായകന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story