Quantcast

തുമാരി സുലു തമിഴിലേക്ക്; നായിക ജ്യോതിക

MediaOne Logo

Jaisy

  • Published:

    30 May 2018 5:56 AM GMT

തുമാരി സുലു തമിഴിലേക്ക്; നായിക ജ്യോതിക
X

തുമാരി സുലു തമിഴിലേക്ക്; നായിക ജ്യോതിക

ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

ബോളിവുഡില്‍ തകര്‍പ്പന്‍ വിജയം നേടിയ തുമാരി സുലു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച കഥാപാത്രമായി തമിഴിലെത്തുന്നത് ജ്യോതികയാണ്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ജ്യോതികയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ മൊഴിയുടെ സംവിധായകന്‍ രാധാ മോഹനാണ് സുലുവിനെ തമിഴിലെത്തിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മഞ്ജു വാര്യര്‍ നായികയായ ഹൌ ഓള്‍ഡ് ആര്‍യുവിന്റെ തമിഴ് റീമേക്കിലൂടെയാണ് ജ്യോതിക ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഈയിടെ പുറത്തിറങ്ങിയ നാച്ചിയാര്‍ എന്ന ചിത്രത്തില്‍ ജോ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തുമാരി സുലുവും ജോയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

Happy to announce that Director #RadhaMohan and Jo are working together again after #Mozhi Hoping to see the magic repeat. All the best to the entire Team and Producer @dhananjayang sir @BOFTAindia congratulations!

— Suriya Sivakumar (@Suriya_offl) February 28, 2018

സുലോചന എന്ന വീട്ടമ്മയുടെ വേഷത്തില്‍ വിദ്യാ ബാലന്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത സിനിമയാണ് തുമാരി സുലു. ഒരു പ്രത്യേക സാഹചര്യത്തില്‍ റോഡിയോ ജോക്കിയായി ജോലി ചെയ്യേണ്ടി വരുന്ന സുലുവിന്റെ ജീവിതത്തിലൂടെയാണ് തുമാരി സുലു കടന്നു പോകുന്നത്. റേഡിയോയില്‍ രാത്രി പ്രേക്ഷപണം ചെയ്യുന്ന പരിപാടിയുടെ അവതാരകയാണ് സുലു. തന്റെ കാതരമായ ശബ്ദത്തില്‍ സുലു ശ്രോതാക്കളെ കയ്യിലെടുക്കുന്നു. വീട്ടമ്മയുടെ റോളിലും ആര്‍ജെ ആയും വിദ്യ തകര്‍ത്തഭിനയിച്ചു. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. മാനവ് കൌള്‍ ആണ് വിദ്യയുടെ നായകനായത്‍. നേഹ ധൂപിയ, വിജയ് മൌര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story