Quantcast

മധുരം ഒട്ടും കുറഞ്ഞിട്ടില്ല, കേള്‍ക്കാം ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം

MediaOne Logo

Jaisy

  • Published:

    31 May 2018 3:35 PM IST

മധുരം ഒട്ടും കുറഞ്ഞിട്ടില്ല, കേള്‍ക്കാം ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം
X

മധുരം ഒട്ടും കുറഞ്ഞിട്ടില്ല, കേള്‍ക്കാം ജാനകിയമ്മയുടെ വിരമിക്കല്‍ ഗാനം

ഗാനം പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്

കാലം എത്ര കഴിഞ്ഞാലും പ്രായമെത്ര കൂടിയാലും ആ സ്വരത്തിന് മാധുര്യം ഒട്ടും കുറഞ്ഞിട്ടില്ല, കൂടിയിട്ടുള്ളുവെന്നേ തോന്നൂ. സംഗീത ലോകത്ത് നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനത്തിന് മുന്‍പ് പിന്നണി ഗായിക എസ്.ജാനകി പാടിയ അവസാന ഗാനവും സമ്മാനിക്കുന്നത് തേനിന്റെ മധുരമാണ്. പത്ത് കല്‍പനകള്‍ക്ക് വേണ്ടി ജാനകിയമ്മ പാടിയ ഗാനം പുറത്തിറക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്. അമ്മപ്പൂവിനും എന്നു തുടങ്ങുന്ന പാട്ട് ഒരു താരാട്ടിന്റെ ഈണമാണ്. അനൂപ് മേനോന്‍, കവിതാ നായര്‍, കനിഹ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം മീരാജാസ്മിന്‍ നായികാവേഷത്തിലെത്തുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. എഡിറ്റായിരുന്ന ഡോണ്‍ മാക്സിന്റെ ആദ്യ സംവിധാനം സംരഭം കൂടിയാണ് ചിത്രം. ഷാസിയ അക്ബര്‍ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

TAGS :

Next Story