Quantcast

'മാണിക്യ മലരായ പൂവി'ക്ക് ലഭിച്ച സ്വീകാര്യത ആര്‍എസ്എസിനുള്ള മറുപടിയാണെന്ന് ജിഗ്നേഷ്

MediaOne Logo

Sithara

  • Published:

    31 May 2018 7:52 AM GMT

മാണിക്യ മലരായ പൂവിക്ക് ലഭിച്ച സ്വീകാര്യത ആര്‍എസ്എസിനുള്ള മറുപടിയാണെന്ന് ജിഗ്നേഷ്
X

'മാണിക്യ മലരായ പൂവി'ക്ക് ലഭിച്ച സ്വീകാര്യത ആര്‍എസ്എസിനുള്ള മറുപടിയാണെന്ന് ജിഗ്നേഷ്

ഈ പാട്ട് വൈറലാക്കിയതോടെ വെറുക്കാനല്ല, സ്നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വീറ്റ് ചെയ്തു.

വാലന്‍റൈന്‍സ് ഡേയ്‌ക്കെതിരായ ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഈ പാട്ട് വൈറലാക്കിയതോടെ വെറുക്കാനല്ല, സ്നേഹിക്കാനാണ് ഇഷ്ടമെന്ന് ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചെന്നും മേവാനി ട്വീറ്റ് ചെയ്തു.

എല്ലാവര്‍ക്കും വാലന്‍റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന മേവാനി ഒരു അഡാര്‍ ലവിലെ ഇതിനകം സൂപ്പര്‍ ഹിറ്റായ പാട്ട് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിലെ പാട്ടും ടീസറും ഇതിനകം വൈറലായിക്കഴിഞ്ഞു. മാണിക്യ മലരായ പൂവിയെന്ന മാപ്പിളപ്പാട്ടിന്‍റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഈ ഗാനരംഗത്തില്‍ പുരികം ചലിപ്പിച്ചും കണ്ണിറുക്കിയും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയ വാര്യര്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തയായി.

Happy Valentines Day ❤️❤️
Viral hit of ‘Manikya Malaraya Poovi’ is the answer to RSS's Valentines Day protest and Again Indians have proved that they like to love more than hating someone. Enjoy this beautiful video. #ValentinesDay pic.twitter.com/QtWqqqm8zt

— Jignesh Mevani (@jigneshmevani80) February 14, 2018

TAGS :

Next Story