Quantcast

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബിഗ് ബി കൊച്ചുമക്കള്‍ക്കെഴുതിയ കത്ത്

MediaOne Logo

Jaisy

  • Published:

    1 Jun 2018 11:04 AM GMT

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബിഗ് ബി കൊച്ചുമക്കള്‍ക്കെഴുതിയ കത്ത്
X

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബിഗ് ബി കൊച്ചുമക്കള്‍ക്കെഴുതിയ കത്ത്

സെപ്തംബര്‍ 4ന് എഴുതിയ കത്ത് താരം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്

തന്റെ കൊച്ചുമക്കളായ നവ്യ നവേലിക്കും ആരാധ്യ ബച്ചനും ബിഗ് ബി എഴുതിയ കത്താണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം. ജീവിതത്തിലെ ഓരോ കാലഘട്ടത്തെക്കുറിച്ചും ഹൃദയ സ്പര്‍ശിയായ ഈ കത്തിലൂടെ അമിതാഭ് ബച്ചന്‍ വിശദീകരിക്കുന്നു. സെപ്തംബര്‍ 4ന് എഴുതിയ കത്ത് താരം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

പാവാടയുടെ നീളം നോക്കി ആളുകള്‍ നിങ്ങളുടെ സ്വഭാവം വിലയിരുത്തും. പലതും പറഞ്ഞെന്നും വരാം. ഇതൊന്നും കേട്ടും കണ്ടും നിങ്ങള്‍ വിഷമിക്കരുത്. നിങ്ങളുടെ അറിവിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ കുടുംബപ്പേരുകള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളെ ഒരിക്കലും സഹായിച്ചെന്നു വരില്ല. പ്രതിസന്ധികളെ നിങ്ങള്‍ തരണം ചെയ്യുക തന്നെ വേണം, കാരണം നിങ്ങളൊരു സ്ത്രീയാണ്. നിങ്ങള്‍ ആഗ്രഹിക്കുമ്പോഴല്ലാതെ മറ്റൊരു സമ്മര്‍ദ്ദത്തിനും വഴങ്ങി വിവാഹിതരാകരുത്. ബിഗ് ബി കത്തില്‍ കുറിച്ചു.

TAGS :

Next Story