Quantcast

ഓര്‍മ്മച്ചിത്രങ്ങളിലൂടെ ജിഷ്ണു

MediaOne Logo

admin

  • Published:

    1 Jun 2018 2:18 PM IST

ഓര്‍മ്മച്ചിത്രങ്ങളിലൂടെ ജിഷ്ണു
X

ഓര്‍മ്മച്ചിത്രങ്ങളിലൂടെ ജിഷ്ണു

കാണാം ജിഷ്ണുവിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍

ശക്തനായ പോരാളിയെപ്പോലെ അര്‍ബുദത്തോട് പൊരുതുമ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു ജിഷ്ണു എപ്പോഴും പങ്കുവച്ചത്. രോഗത്തെ ചിരിച്ചു കൊണ്ട് നേരിട്ടു, മറ്റുള്ളവരില്‍ സാന്ത്വനമായി, ഫേസ്ബുക്കിലൂടെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഊര്‍ജ്ജസ്വലനായി കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചു. ഒരുപാട് സിനിമകളുമായി അതിലുപരി ആരോഗ്യത്തോടെ ആ താരം മടങ്ങിവരുമെന്ന് ജിഷ്ണുവിനെപ്പോലെ നമ്മളും പ്രതീക്ഷിച്ചു. ഒടുവില്‍ ഒന്നും പറയാതെ ജിഷ്ണു നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞു. കുട്ടിക്കാലം മുതലേ വളരെ ആക്ടീവായ കുട്ടിയായിരുന്നു ജിഷ്ണു. നടന്‍ രാഘവന്റെയും ശോഭയുടെയും മകന്‍. സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവന്‍..കണ്ടുമുട്ടുന്നവര്‍ക്കെല്ലാം പോസിറ്റീവ് ആയ ഊര്‍ജ്ജം കൊടുക്കുന്നവന്‍...ജിഷ്ണുവിന്റെ ചിത്രങ്ങളും അങ്ങിനെയായിരുന്നു, അത്രയേറെ പ്രസരിപ്പുള്ളവ..

TAGS :

Next Story