Quantcast

പറയാന്‍ മനസില്ല, വേണേല്‍ ടവര്‍ നോക്കി കണ്ടുപിടിക്ക്...ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ കാണാം

MediaOne Logo

Jaisy

  • Published:

    1 Jun 2018 10:10 PM IST

പറയാന്‍ മനസില്ല, വേണേല്‍ ടവര്‍ നോക്കി കണ്ടുപിടിക്ക്...ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ കാണാം
X

പറയാന്‍ മനസില്ല, വേണേല്‍ ടവര്‍ നോക്കി കണ്ടുപിടിക്ക്...ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ കാണാം

ഷാഫി ,സച്ചി,നജീം കോയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

ഷാഫിയും ബിജു മേനോനും ഒന്നിക്കുന്ന ഷെര്‍ലെക്ക് ടോംസിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഷാഫിയുടെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ഇത്തവണയും പ്രേക്ഷകര്‍ക്ക് ഒരു ചിരിസദ്യ ഒരുക്കിയാണ് ഷാഫിയും സംഘവുമെത്തുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ടോംസ് എന്ന കഥാപാത്രത്തെയാണ് ബിജു മോനോന്‍ അവതരിപ്പിക്കുന്നത്. ടോംസിന്റെ ഭാര്യയാ രേഖയായി സ്രിന്റെയും എത്തുന്നു. മിയ ജോര്‍ജ്ജ്, സലിം കുമാര്‍, വിജയരാഘവന്‍,സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍,സോഹന്‍ലാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഷാഫി ,സച്ചി,നജീം കോയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

TAGS :

Next Story