Quantcast

കമന്റ് ബോക്സിന് താഴിട്ട് തെലുങ്ക് പ്രേമത്തിന്റെ രണ്ടാമത്തെ പാട്ട് ടീസറും പുറത്തിറങ്ങി

MediaOne Logo

Jaisy

  • Published:

    2 Jun 2018 2:41 AM GMT

കമന്റ് ബോക്സിന് താഴിട്ട് തെലുങ്ക് പ്രേമത്തിന്റെ രണ്ടാമത്തെ പാട്ട് ടീസറും പുറത്തിറങ്ങി
X

കമന്റ് ബോക്സിന് താഴിട്ട് തെലുങ്ക് പ്രേമത്തിന്റെ രണ്ടാമത്തെ പാട്ട് ടീസറും പുറത്തിറങ്ങി

പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്

എവരേ എന്ന പാട്ട് തീര്‍ത്ത വിവാദത്തിരമാലകള്‍ അടങ്ങുന്നതിന് മുന്‍പ് തെലുങ്ക് പ്രേമത്തിലെ രണ്ടാമത്തെ പാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ജോര്‍ജ്ജും കൂട്ടുകാരും മേരിയുടെ പിറകെ നടക്കുന്ന പതിവായി ഞാനവളെ കാണാന്‍ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം ഗാനത്തിന്റെ അതേ ഈണത്തില്‍ തന്നെയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. അഗൊരുത്തല എന്നു തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങളും പ്രേമത്തിന്റെ ചുവടു പിടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. നാഗ് ചൈതന്യയും അനുപമ പരമേശ്വരനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാജേഷ് മുരുഗേശന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. യു ട്യൂബില്‍ ഇന്നലെയാണ് ടീസര്‍ റിലീസ് ചെയ്തത്. എവരേ പാട്ടിന് ലഭിച്ച ചീത്തവിളികള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് തോന്നുന്നു അഗൊരുത്തല പാട്ടിന്റെ കമന്റ് ബോക്സും പൂട്ടിയാണ് സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ഈ ടീസറും യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

ചാന്തു മൊണ്ടേതിയാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തെലുങ്കില്‍ മജ്നു എന്ന പേരില്‍ ഒരുക്കുന്നത്. ശ്രുതി ഹാസന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്. നാഗവംശിയാണ് നിര്‍മ്മാണം.

TAGS :

Next Story