Quantcast

സ്ട്രീറ്റ് ലൈറ്റിലെ വീഡിയോ ഗാനമെത്തി; ജോഡികളായി സൌബിനും ലിജോമോളും

MediaOne Logo

Muhsina

  • Published:

    2 Jun 2018 4:59 AM GMT

സ്ട്രീറ്റ് ലൈറ്റിലെ വീഡിയോ ഗാനമെത്തി; ജോഡികളായി സൌബിനും ലിജോമോളും
X

സ്ട്രീറ്റ് ലൈറ്റിലെ വീഡിയോ ഗാനമെത്തി; ജോഡികളായി സൌബിനും ലിജോമോളും

സൗബിന്‍ ക്രിസ്പിനായെത്തിയ മഹേഷിന്റെ പ്രതികാരത്തില്‍ സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിജോമോള്‍ ജോസ് ആയിരുന്നു..

മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ‌ിലെ വീഡിയോ ഗാനം പുറത്ത്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൌബിനും ലിജോമോളും ചേര്‍ന്നഭിനയിച്ച ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളിമനസ്സുകളില്‍ ഇടം നേടിയ ക്രിസ്പിനും സോണിയയും ഒന്നിക്കുന്ന ഗാനരംഗം സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സൗബിന്‍ ക്രിസ്പിനായെത്തിയ മഹേഷിന്റെ പ്രതികാരത്തില്‍ സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലിജോമോള്‍ ജോസ് ആയിരുന്നു.

'കാലമെല്ലാം നിന്‍ കൂട്ടായിരിക്കാം ഞാന്‍..' എന്ന് തുടങ്ങുന്ന ഗാനരംഗത്തിലൂടെയാണ് സൗബിനും ലിജോമോളും വീണ്ടും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ആദര്‍ശ് അബ്രഹാം സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനാണ്.

TAGS :

Next Story