Quantcast

ഇനി ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ; പൂമരത്തിലെ പുതിയ പാട്ട് കാണാം

MediaOne Logo

Jaisy

  • Published:

    3 Jun 2018 12:44 PM IST

ഇനി ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ; പൂമരത്തിലെ പുതിയ പാട്ട് കാണാം
X

ഇനി ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ; പൂമരത്തിലെ പുതിയ പാട്ട് കാണാം

കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്

മഹാരാജാസിന്റെ ഇടനാഴിയും ക്യാമ്പസും മഴയുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങളുമായി പൂമരത്തിലെ പുതിയ പാട്ട്. ഇനി ‘ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്‍ എഴുതി ലീല ഗിരികുട്ടന്‍ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നായകന്‍ കാളിദാസ് ജയറാം പാട്ട് പാടുന്ന രീതിയിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഏതൊരു മഹാരാജാസുകാരനെയും ഓര്‍മ്മകളിലേക്ക് തള്ളിവിടുന്ന ഈ പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

TAGS :

Next Story