Quantcast

മോഹന്‍ലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രം വൈകുമെന്ന് മേജര്‍ രവി

MediaOne Logo

Sithara

  • Published:

    3 Jun 2018 9:46 PM GMT

മോഹന്‍ലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രം വൈകുമെന്ന് മേജര്‍ രവി
X

മോഹന്‍ലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രം വൈകുമെന്ന് മേജര്‍ രവി

ആറാം തമ്പുരാനിലേത് പോലെ മോഹൻലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രമാകും തന്റേതെന്നാണ് മേജർ രവിയുടെ അവകാശവാദം.

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ഇനിയും വൈകും. പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലിമരക്കാറിന് ശേഷമാകും ഈ ചിത്രം ആരംഭിക്കുകയെന്ന് മേജര്‍ രവി അറിയിച്ചു. കുഞ്ഞാലി മരക്കാറില്‍ സംവിധാന സഹായി ആയി മേജർ രവി ഉണ്ടാകും.

രണ്ട് കഥകളാണ് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ മേജർ രവി ആലോചിക്കുന്നത്. കഥ പൂർത്തിയാക്കിയെന്നും തിരക്കഥാജോലികൾ ബെന്നി പി നായരമ്പലത്തെ ഏല്‍പ്പിച്ചെന്നും മേജർ രവി അറിയിച്ചു. ആറാം തമ്പുരാനിലേത് പോലെ മോഹൻലാല്‍ മാസ് ലുക്കിലെത്തുന്ന ചിത്രമാകും തന്റേതെന്നാണ് മേജർ രവിയുടെ അവകാശവാദം.

റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഈ ചിത്രം ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് മോഹൻലാലിന്റെ തിരക്കുകൾ കാരണം ചിത്രം നീട്ടിവെക്കുകയായിരുന്നു എന്ന് മേജർ രവി പറഞ്ഞു. നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിക്കും. പ്രിയദർശന്റെ ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാർ കൂടി പൂർത്തിയാക്കിയ ശേഷമേ ഈ ചിത്രം ആരംഭിക്കൂ. കുഞ്ഞാലി മരക്കാറില്‍ സംവിധാന സഹായി ആയി എത്തുമെന്നും മേജർ രവി അറിയിച്ചിട്ടുണ്ട്.

കുഞ്ഞാലി മരക്കാർ പൂർത്തിയാകാൻ ഒരു വർഷം എടുക്കുമെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ മോഹൻലാലിന്റെ മാസ് ലുക്ക് കാണാൻ ഇനിയും ഒന്നരവർഷം കാത്തിരിക്കണം.

TAGS :

Next Story