Quantcast

രാമലീലയും സുജാതയും തിയറ്ററുകളില്‍

MediaOne Logo

Jaisy

  • Published:

    4 Jun 2018 8:27 PM GMT

രാമലീലയും സുജാതയും തിയറ്ററുകളില്‍
X

രാമലീലയും സുജാതയും തിയറ്ററുകളില്‍

ചിത്രം റിലീസ് ചെയ്ത സമയത്ത് ദിലീപില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു

ദിലീപ് നായകനായ രാമലീല തീയറ്ററുകളിലെത്തി. സിനിമയെ അനുകൂലിച്ചും എതിര്‍ത്തും സംവാദം നടക്കുന്നതിനിടെയാണ് റിലീസ്. ചിത്രത്തിലെ നായകന്‍ ജയിലിലായിരിക്കെ റിലീസ് നടക്കുന്നത് ഇതാദ്യം. മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയും ഇന്ന് തിയറ്ററുകളിലെത്തി.

കേരളത്തില്‍ 200ഓളം സ്ക്രീനുകളിലാണ് രാമലീല റിലീസ് ചെയ്തത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാന്‍ മാറ്റിയ സാഹചര്യത്തില്‍ ചിത്രത്തിനനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായിരുന്നു. തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. എങ്കിലും ചില തിയറ്ററുകളില്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ചിത്രം റിലീസ് ചെയ്ത സമയത്ത് ദിലീപില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു.

ദിലീപ് ആരാധകരാണ് ആദ്യ ദിവസം റിലീസ് കേന്ദ്രങ്ങള്‍ കയ്യടക്കിയത്. മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഇന്ന് റിലീസ് ചെയ്തു. വരും ദിവസങ്ങളിൽ കുടുംബ പ്രേക്ഷകരെ തിയറ്ററിലെത്തിക്കാൻ സുജാതാക്കാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

TAGS :

Next Story