Quantcast

'ഓള്‍' ലൂടെ എസ്തേര്‍ നായികയാകുന്നു, നായകന്‍ ഷെയ്ന്‍ നിഗം

MediaOne Logo

Jaisy

  • Published:

    5 Jun 2018 7:03 AM IST

ഓള്‍ ലൂടെ എസ്തേര്‍ നായികയാകുന്നു, നായകന്‍ ഷെയ്ന്‍ നിഗം
X

'ഓള്‍' ലൂടെ എസ്തേര്‍ നായികയാകുന്നു, നായകന്‍ ഷെയ്ന്‍ നിഗം

പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ

ബാലതാരമായി എത്തി ആരാധകരുടെ മനസ് കീഴടക്കിയ എസ്തേര്‍ നായികയാകുന്നു. ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമിന്റെ നായികയായിട്ടാണ് എസ്തര്‍ എത്തുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി റായി, ഇഷ തല്‍വാര്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് വയനാട് സ്വദേശിയായ എസ്തേര്‍ അനില്‍ സിനിമയിലെത്തുന്നത്. പീന്നീട് ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടു. തുടര്‍ന്ന് നിരവധി അവസരങ്ങളാണ് ഈ കൊച്ചുതാരത്തെ തേടിയെത്തിയത്. ദൃശ്യത്തില്‍ വീണ്ടും മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് റീമേക്കിലും അതേ വേഷം അഭിനയിക്കാന്‍ എസ്തേറിന് അവസരം ലഭിച്ചു.

TAGS :

Next Story