Quantcast

പ്രണയം നിറച്ച് വീണ്ടും താമരൈയുടെ വരികള്‍; എന്നെ നോക്കി പായും തോട്ടയിലെ ഗാനം കാണാം

MediaOne Logo

Jaisy

  • Published:

    5 Jun 2018 1:15 AM GMT

പ്രണയം നിറച്ച് വീണ്ടും താമരൈയുടെ വരികള്‍; എന്നെ നോക്കി പായും തോട്ടയിലെ ഗാനം കാണാം
X

പ്രണയം നിറച്ച് വീണ്ടും താമരൈയുടെ വരികള്‍; എന്നെ നോക്കി പായും തോട്ടയിലെ ഗാനം കാണാം

സിദ്ധ് ശ്രീറാമും സാക്ഷ ത്രിപാഠിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

പ്രണയം പൊഴിക്കുന്ന പാട്ടുമായി വീണ്ടും താമരൈ. ഗൌതം മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ടയിലെ പുതിയ ഗാനം സമ്മാനിക്കുന്നതും പ്രണയത്തിന്റെ മാസ്മരികതയാണ്. എതുവരൈ പോകലാം...എന്‍ട്രു നീ സൊല്ലവേണ്ടും എന്റട്രുതാന്‍ എന്നു തുടങ്ങുന്ന പാട്ടിന് ഈണമിട്ടിരിക്കുന്നത് ദര്‍ബുക്ക് ശിവയാണ്. സിദ്ധ് ശ്രീറാമും സാക്ഷ ത്രിപാഠിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ധനുഷും പുതുമുഖം മേഘ ആകാശുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സൂര്യയ്ക്ക് വേണ്ടി 2013ല്‍ ഗൗതം വാസുദേവ മേനോന്‍ എഴുതിയ തിരക്കഥയായിരുന്നു ഇത്. എന്നാല്‍ സൂര്യ ഈ ചിത്രം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. റാണാ ദഗുബതി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ ജോമോന്‍ ടി.ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

TAGS :

Next Story