Quantcast

ആലിയയുടെ റാസി 100 കോടി ക്ലബ്ബില്‍

MediaOne Logo

Sithara

  • Published:

    5 Jun 2018 11:56 AM GMT

ആലിയയുടെ റാസി 100 കോടി ക്ലബ്ബില്‍
X

ആലിയയുടെ റാസി 100 കോടി ക്ലബ്ബില്‍

ഇന്ത്യക്കായി പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തിയ പെൺകുട്ടിയുടെ കഥയാണ് റാസി.

യുവനടി ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത റാസി 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചു. ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യക്കായി പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തിയ പെൺകുട്ടിയുടെ കഥയാണ് റാസി.

പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് പുതിയ ചിത്രത്തില്‍ ആലിയ പ്രത്യക്ഷപ്പെട്ടത്. മേയ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി ഹോളിവുഡ് ചിത്രങ്ങളെയടക്കം പിന്തള്ളിയാണ് റാസിയുടെ നേട്ടം. ആദ്യദിനം 7.53 കോടിയില്‍ തുടങ്ങിയ കളക്ഷന്‍ ഒരാഴ്ചകൊണ്ട് 32.94 കോടിയിലെത്തിയിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യക്കായി പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തിയ 19കാരിയായ കശ്മീരി യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹരീന്ദര്‍ സിക്കയുടെ കോളിങ് സെഫ്മത്ത് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്യസ്‌നേഹത്തെ മുന്‍നിര്‍ത്തി നിര്‍മിച്ച ചിത്രം കവി ഗുൽസാറിന്റെ മകൾ മേഘ്‌ന ആണ് സംവിധാനം ചെയ്തത്.

TAGS :

Next Story