Quantcast

ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കൊച്ചി മെട്രോയില്‍ ജയസൂര്യ

ഞാന്‍ മേരിക്കുട്ടിയെന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു യാത്ര. യാത്രയില്‍..

MediaOne Logo

Web Desk

  • Published:

    18 Jun 2018 3:23 PM GMT

ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കൊച്ചി മെട്രോയില്‍ ജയസൂര്യ
X

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം യാത്ര ചെയ്ത് നടന്‍ ജയസൂര്യ. ഞാന്‍ മേരിക്കുട്ടിയെന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു യാത്ര. യാത്രയില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറും കൂട്ടായി ഉണ്ടായിരുന്നു.

ഇടപ്പള്ളി സ്റ്റേഷന്‍ മുതല്‍ മഹാരാജാസ്റ്റേഷന്‍ വരെയായിരുന്നു ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പമുള്ള യാത്ര. മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് ജെന്‍ഡേഴ്സുമായി ജയസൂര്യ സംസാരിച്ചു.

ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പമുള്ള യാത്രയെക്കുറിച്ച് ജയസൂര്യയും സന്തോഷം പങ്ക് വെച്ചു. സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുടെ യാത്രയുടെ ഭാഗമാകാന്‍ എത്തിയിരുന്നു. പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ പുണ്യാളന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

TAGS :

Next Story