ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍

റേസ് 3’ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്ന വേളയില്‍ കൂടിയാണ് ഗൂഗിള്‍ സല്‍മാനെ മോശം നടനാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2018-06-19 15:15:08.0

Published:

19 Jun 2018 3:15 PM GMT

ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിള്‍
X

ബോളിവുഡിലെ മോശം നടന്‍ ആരെന്ന ചോദ്യത്തിന് ഗൂഗിള്‍ തരുന്ന ഉത്തരം കേട്ടാല്‍ ഞെട്ടും. സല്‍മാന്‍ ഖാനാണ് ഗൂഗിളിന്റെ മോശം നടന്‍. സല്‍മാന്‍ ഖാന്‍ നായകനായ 'റേസ് 3' തീയേറ്ററുകളില്‍ പ്രദർശനം തുടരുന്ന വേളയില്‍ കൂടിയാണ് ഗൂഗിള്‍ സല്‍മാനെ മോശം നടനാക്കിയത്.

'റേസ് 3' യുടെ റിലീസിന് ശേഷമാണ് ഗൂഗിളിന് സല്‍മാന്‍ ഖാനെ മോശം നടനായത്. 'റേസ് 3'യെ കുറിച്ച്‌ പുറത്തുവന്ന നിരൂപണങ്ങളെല്ലാം മോശമായതിനെ തുടർന്നാണ് സല്ലുവിനെ മോശം നടനായി ഗൂഗിൾ തെരഞ്ഞടുത്തതെന്ന് സൂചനയുണ്ട്. നിരൂപണങ്ങള്‍ മോശമാണെങ്കിലും റേസ് ത്രീ പരമ്പരയിലെ ഈ ചിത്രം 100 കോടി നേടിക്കഴിഞ്ഞു

ഗൂഗിളിന്റെ ഈ ഉത്തരത്തില്‍ സല്‍മാന്‍ ആരാധകര്‍ സങ്കടത്തിലാണ്. എന്തുകൊണ്ടാണ് സല്ലുവിനെ ഗൂഗിള്‍ മോശമാക്കിയതെന്ന അന്വേഷണത്തില്‍ കൂടിയാണ് അവര്‍. ഇതാദ്യമായല്ല പ്രശസ്ത വ്യക്തികൾക്ക് മോശം പരിവേഷം ഗൂഗിൾ ചാർത്തിക്കൊടുക്കുന്നത്. 'ഫേകു' എന്ന വാക്ക് തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് നേരത്തെ ഗൂഗിൾ വിവാദത്തിലായിരുന്നു.

TAGS :

Next Story