Quantcast

ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാവുക ഷാഹിദ് കപൂര്‍

വിജയ് ദേവരുകൊണ്ടയുടെ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. 

MediaOne Logo

Web Desk

  • Published:

    22 Jun 2018 8:51 AM GMT

ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാവുക ഷാഹിദ് കപൂര്‍
X

വിജയ് ദേവരുകൊണ്ടയുടെ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് റീമേക്കിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. ഷാഹിദ് കപൂറാണ് ഹിന്ദിയില്‍ വിജയ് ദേവരുകൊണ്ടയുടെ വേഷത്തിലെത്തുന്നത്. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും.

വിജയ് ദേവരുകൊണ്ടയും ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. സാധാരണ തെലുങ്ക് സിനിമാ സ്‌റ്റൈലിനെ തകര്‍ത്തെറിഞ്ഞ് മുഴുനീളെ ന്യൂജെന്‍ ചിത്രമെന്നാണ് അര്‍ജുന്‍ റെഡ്ഡിയെ വിശേഷിപ്പിക്കുന്നത്. സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം തുടങ്ങും. ഇന്ത്യയിലും വിദേശത്തുമായാണ് ഷൂട്ടിങ്. തെലുങ്കില്‍ ശാലിനി പാണ്ഡെ ചെയ്ത വേഷത്തിലെത്തുക താര സുതാരിയയാണ്. സന്ദീപ് വംഗ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്.

തമിഴിലും അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കൊരുങ്ങുന്നുണ്ട്. വര്‍മ്മ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ വിക്രമിന്റെ മകന്‍ ധ്രുവാണ്. ബാലയാണ് സംവിധാനം. താന്‍ ചെയ്ത കഥാപാത്രം ഷാഹിദും ധ്രുവും ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് വിജയ് ദേവരുകൊണ്ട ട്വീറ്റ് ചെയ്തു .

TAGS :

Next Story