Quantcast

ഇന്ത്യന്‍‌ ഹോക്കിയുടെ സുവര്‍ണ ചരിത്രവുമായി ഗോള്‍ഡ്; അക്ഷയ് ചിത്രത്തിന്റെ ട്രയിലര്‍ കാണാം

റീമ കാഗ്തിയാണ് സംവിധാനം

MediaOne Logo

Web Desk

  • Published:

    25 Jun 2018 7:33 AM GMT

ഇന്ത്യന്‍‌ ഹോക്കിയുടെ സുവര്‍ണ ചരിത്രവുമായി ഗോള്‍ഡ്; അക്ഷയ് ചിത്രത്തിന്റെ ട്രയിലര്‍ കാണാം
X

ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ ചരിത്രം പ്രമേയമാകുന്ന ഗോള്‍ഡിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഇന്ത്യ പങ്കെടുത്ത ആദ്യത്തെ ഒളിമ്പിക്സില്‍ ഹോക്കി താരങ്ങള്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍. കുനാല്‍ കപൂര്‍, മൌനി റോയ്, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചായിരിക്കും ചിത്രം റിലീസ് ചെയ്യുക. റീമ കാഗ്തിയാണ് സംവിധാനം.

ഒളിമ്പിക്സില്‍ ഇന്ത്യന്‍ ചരിത്രം ഹോക്കിയെന്ന മത്സര ഇനത്തിന്റെ ചരിത്രം കൂടിയാണ്. 1928 മുതല്‍ 56 വരെയുള്ള ഒളിമ്പിക്സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നിലനിര്‍ത്തിയ ഇന്ത്യ തന്നെയാണ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ രാജ്യം. ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് തന്നെയാണ് ലോക ഹോക്കിയിലെയും ഇതിഹാസമായി കണക്കാക്കപ്പെടുന്നത്.

TAGS :

Next Story