കീര്‍ത്തി വീണ്ടും മഹാനടിയാകുന്നു
എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി കടന്നുവന്നിട്ടുണ്ട്

കീര്‍ത്തി സുരേഷിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു മഹാനടിയിലെ സാവിത്രി. തെലുങ്ക് താരം സാവിത്രിയായി കീര്‍ത്തി അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. വീണ്ടും താരത്തെ സ്ക്രീനില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കീര്‍ത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ടി രാമ റാവുവിന്റെ ജീവിതകഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി വീണ്ടും സാവിത്രിയാകുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി കടന്നുവന്നിട്ടുണ്ട്.
എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകന്‍ ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും വേഷമിടും.
കീര്‍ത്തി സാവിത്രിയായി അഭിനയിച്ച ചിത്രത്തില്‍ ജമിനി ഗണേശനായി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ദുല്‍ഖറും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. നാഗ് അശ്വിനായിരുന്നു സംവിധാനം. തെലുങ്ക് കൂടാതെ തമിഴിലും മഹാനടി പുറത്തിറങ്ങിയിരുന്നു.
Adjust Story Font
16

