Quantcast

രണ്‍ബീര്‍ സഞ്ജയ് ദത്തായത് ഇങ്ങിനെയാണ്; താരത്തിന്റെ അത്ഭുതകരമായ വേഷപ്പകര്‍ച്ച കാണാം

200 കോടി ക്ലബില്‍ ഇടംപിടിച്ച സഞ്ജു രണ്‍ബീറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്

MediaOne Logo

Web Desk

  • Published:

    7 July 2018 4:53 AM GMT

രണ്‍ബീര്‍ സഞ്ജയ് ദത്തായത് ഇങ്ങിനെയാണ്; താരത്തിന്റെ അത്ഭുതകരമായ വേഷപ്പകര്‍ച്ച കാണാം
X

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍ അവിശ്വസനീയ വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. സഞ്ജുവുമായുള്ള രണ്‍ബീറിന്റെ രൂപസാദൃശ്യം തന്നെ വാര്‍ത്തയായിരുന്നു. അത്രക്കുണ്ടായിരുന്നു രൂപസാദൃശ്യം. താരം സഞ്ജുവായി മാറുന്ന മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. യു ട്യൂബില്‍ ട്രന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുന്ന വീഡിയോയെ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

സഞ്ജയ് ദത്താകാന്‍ രണ്‍ബീറെടുത്ത കഠിനശ്രമങ്ങളെക്കുറിച്ച് വീഡിയോയില്‍ കാണാം. കൂടാതെ മേക്കപ്പ് ആർടിസ്റ്റുകളായ ക്ലോവർ വൂട്ടൻ, വിക്രം ഗെയക്വാദ്, ഹെയർ സ്‌റ്റൈലിസ്റ്റ് ആലിം ഹക്കീം, ഫിസിക്കൽ ട്രെയ്‌നർ കുനാൽ എന്നിവരെ കുറിച്ചും വീഡിയോയിൽ പറയുന്നു. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയെക്കുറിച്ചും മേക്കിംഗ് വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.

200 കോടി ക്ലബില്‍ ഇടംപിടിച്ച സഞ്ജു രണ്‍ബീറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. പരേഷ് റാവല്‍, മനീഷ കൊയ്‌രാള, അനുഷ്ക ശര്‍മ്മ, സോനം കപൂര്‍, ദിയ മിര്‍സ, വിക്കി കൌശല്‍,ജിം സര്‍ഭ്, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story