Quantcast

‘എന്റെ അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്’ നിഷാ സാരംഗിന് പിന്തുണയുമായി പാര്‍വതി

‘ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്, എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം..’ പാര്‍വതി പറയുന്നു.

MediaOne Logo

Web Desk

  • Published:

    8 July 2018 10:13 AM GMT

‘എന്റെ അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്’ നിഷാ സാരംഗിന് പിന്തുണയുമായി പാര്‍വതി
X

സീരിയല്‍ സെറ്റില്‍ താന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ നടി നിഷാ സാരംഗിന് പിന്തുണയുമായി നടി മാല പാര്‍വതി. ഒരു കാലത്ത് താന്‍ അനുഭവിച്ച അതേ പീഡനമാണ് നിഷ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും നിഷയില്‍ എന്റെ മുഖമാണ് ഞാന്‍ കാണുന്നതെന്നും പാര്‍വതി പറഞ്ഞു.

''കൈരളിയിൽ നിന്ന് ശമ്പളം കിട്ടാതെ ഞാൻ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയിൽ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലിൽ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനൽ മൊതലാളി സഹോദരനായല്ലാതെ കണ്ട് തുടങ്ങിയാൽ.. ശമ്പളമല്ല കിട്ടാൻ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടിൽ വന്ന് കയറി. നിരാശതയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാൻ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാൻ കേട്ടത്. അതേ മുഖമാണ് ഞാൻ നിഷയിൽ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിർണ്ണയിക്കുന്നത്, എന്ന് എനിക്ക് ഇന്ന് പറയാൻ പറ്റും. നിഷയോടൊപ്പം നിൽക്കണം." പാര്‍വതി പറയുന്നു.

വിഷയം പുറത്തുപറയരുതെന്ന് നിഷയോട് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെയും പാര്‍വതി പരിഹസിച്ചു. ''നിഷ ചോദിക്കുകയാ- " ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വർക്ക് തരില്ലേന്ന്. ചാനൽ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മൾ തമ്മിൽ' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാൽ ആരും വിളിക്കില്ല പോലും ' . പാവം നിഷ !''

അതേസമയം നിഷയോട് വീണ്ടും സംസാരിച്ചുവെന്നും അമ്മയും, മമ്മൂക്കയും വിളിച്ചതായി നിഷ പറഞ്ഞെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ടെന്നും സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യൽ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാൻ ഇടവരട്ടെയെന്നും പോസ്റ്റില്‍ പറയുന്നു.

TAGS :

Next Story