Quantcast

ഇത് പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

MediaOne Logo

Web Desk

  • Published:

    9 July 2018 12:08 PM IST

ഇത് പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്
X

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം. നോട്ട് എ ഡോണ്‍ സ്റ്റോറി എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപീസുന്ദര്‍.

Title Video 👌 Irupathiyonnaam Noottaandu Pranav Mohanlal Arun Gopi Tomichan Mulakuppadam Peter Hein Gopi Sunder

Posted by Pranav Mohanlal Live on Sunday, July 8, 2018

ചിത്രത്തിന്റെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ ഇന്ന് നടന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജന്‍. ജീത്തു ജോസഫിന്റെ ആദിയായിരുന്നു പ്രണവ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്നൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. ലാലിന്റെ കരിയര്‍ ഗ്രാഫുയര്‍ത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് കെ.മധുവായിരുന്നു.

TAGS :

Next Story