Quantcast

ആദി സംവിധാനം ചെയ്യുന്ന പന്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.

MediaOne Logo

Web Desk

  • Published:

    11 July 2018 8:33 PM IST

ആദി  സംവിധാനം ചെയ്യുന്ന പന്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
X

ആദി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പന്ത് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. പേര് സൂചിപ്പിക്കും പോലെ തന്നെ ഫുട്ബോളാണ് സിനിമയുടെ പ്രമേയം.

ഷംസുദ്ദീൻ. പി. കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. ഫുട്ബോളിനെക്കുറിച്ച് വർണിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയതും ഇഷാദ് ദേവ് തന്നെയാണ്.

ഫുട്ബാളില്‍ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പന്ത് പറയുന്നത്. 2016ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉമ്മൂമ്മയെ അവതരിപ്പിക്കുന്നത് മുൻ ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗം ആണ്.

മീഡിയവൺ വാർത്തയിലൂടെ ആയിരുന്നു സംവിധായകൻ റാബിയ ബീഗത്തെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്.വിനീത്, ശ്രീകുമാർ തുടങ്ങിയവരും സിനിമയുടെ ഭാഗമായുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ പന്ത് ഉടൻ തീയറ്ററുകളിലേക്കെത്തും.

TAGS :

Next Story