Quantcast

എന്‍ടിആറിന്റെ ഭാര്യയായി വിദ്യാബാലനെത്തും

ടോളിവുഡ് സൂപ്പര്‍ സ്റ്റാറും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവിതം സിനിമയാക്കുന്നത് ക്രിഷ് ജാഗര്‍ലാമുഡിയാണ്.

MediaOne Logo

Web Desk

  • Published:

    18 July 2018 9:56 PM IST

എന്‍ടിആറിന്റെ ഭാര്യയായി വിദ്യാബാലനെത്തും
X

തെലുങ്കിലൊരുങ്ങുന്ന എന്‍ടിആറിന്റെ ജീവചരിത്ര സിനിമയില്‍ എന്‍ടിആറിന്റെ ഭാര്യാ വേഷത്തില്‍ വിദ്യാബാലനെത്തും. വിദ്യാബാലന്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചതായാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ടോളിവുഡ് സൂപ്പര്‍ സ്റ്റാറും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവിതം സിനിമയാക്കുന്നത് ക്രിഷ് ജാഗര്‍ലാമുഡിയാണ്. എന്‍ടിആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍ടിആറിന്റെ വേഷത്തിലെത്തുക. എന്‍ടിആറിന്റെ ആദ്യ ഭാര്യ ഭാസവതാരകം ആയാണ് വിദ്യാ ബാലനെത്തുക. അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍ തന്നെ വിദ്യാ ബാലന്‍ സമ്മതമറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിദ്യയുടെ ആദ്യ തെലുങ്ക് ചിത്രമാകും എന്‍ടിആര്‍. ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

TAGS :

Next Story