ഇമേജൊക്കെ പെട്ടെന്നുണ്ടായതല്ലേ...ഒന്നര വര്‍ഷം മുന്‍പ് ഇതൊന്നുമുണ്ടായിരുന്നില്ലല്ലോ: മിഥുന്‍ രമേശ്
2000 തൊട്ട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നുണ്ട്, നിരവധി ഷോകള്‍ ചെയ്യാറുണ്ട്. വലിയ താരങ്ങളുമായി ഇടപെടാറുണ്ട്

ഇമേജിനെക്കുറിച്ച് ഭയമില്ലെന്നും പെട്ടെന്നുണ്ടായ പ്രതിച്ഛായയെക്കുറിച്ച് എന്തിനാണ് പേടിക്കേണ്ടതെന്നും റേഡിയോ ജോക്കിയും നടനും അവതാരകനുമായ മിഥുന്‍ രമേശ്. മീഡിയവണ്‍ മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
ഇമേജൊക്കെ പെട്ടെന്നുണ്ടായതല്ലേ, ഒന്നര വര്‍ഷം മുന്‍പില്ലാതിരുന്ന പ്രതിച്ഛായ പെട്ടെന്ന് ഉണ്ടാകുമ്പോള്‍ മെയിന്റെയിന്‍ ചെയ്യേണ്ട ആവശ്യമുണ്ടോ. എന്ന് കരുതി ആളു മാറുന്നില്ലല്ലോ. 2000 തൊട്ട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നുണ്ട്, നിരവധി ഷോകള്‍ ചെയ്യാറുണ്ട്. വലിയ താരങ്ങളുമായി ഇടപെടാറുണ്ട്. ഉയര്‍ച്ചകളും താഴ്ചകളും കണ്ടിട്ടുണ്ട്. ചിലര്‍ വളരെ ഇമേജ് കോണ്‍ഷ്യസാണ്, എന്നാല്‍ ചിലര്‍ അത് അവഗണിക്കുന്നു. പക്ഷേ ഇതൊക്കെ ജനം ആണ് തീരുമാനിക്കുന്നത്. ദൈവമായി കണക്കാക്കിയിരുന്ന ദാസേട്ടനെയാണ് ഒരു സെല്‍ഫി എടുത്തില്ലെന്ന പേരില്‍ അധിക്ഷേപിച്ചത്. ഇന്നും മലയാളി പാടുന്നത് ദാസേട്ടന്റെ ശബ്ദത്തിലാണ്. അദ്ദേഹത്തിനെതിരെ തിരിയാമെങ്കില്‍ നമ്മള്‍ ഒന്നുമല്ല എന്നാണ് മനസിലാക്കേണ്ടത്.
ടെലിവിഷനില്‍ നിന്നാണ് എന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീടാണ് റേഡിയോയിലെത്തിയത്. ടെലിവിഷന്റെ ജനകീയത വളരെ വലുതാണ്. നാട്ടില്‍ ടെലിവിഷന്റെ അത്ര സ്വാധീനമുള്ള ഒന്നു ഇല്ല. പലരും വിജയിച്ച് കയറിയത് ടെലിവിഷനിലൂടെയാണെന്നാണ് എനിക്ക് തോന്നുന്നത്.
നല്ല ഭക്ഷണവും നല്ല ഉറക്കവുമാണ് നമ്മള്‍ നമുക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍. സിനിമയ്ക്ക് തടി കുറയ്ക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടാറുണ്ട്. ഭക്ഷണത്തോടുള്ള ഇഷ്ടം കൊണ്ട് കുറയ്ക്കാന്‍ സാധിക്കുന്നില്ല. ശരിക്കും സോഷ്യല്‍ മീഡിയ വലിയൊരു പ്ലാറ്റ്ഫോമാണ്. ഓ മൈ ഡോഗ്, ഇരട്ടിയിലെ പിടികിട്ടാപ്പുള്ളി എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. പണ്ടത്തെ പോലെയല്ല, ഇന്ന് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിരവധി വേദികള്‍ കിട്ടുന്നുണ്ട്. ബാക്കിയുള്ളവര്‍ എന്തു ചിന്തിക്കും എന്ന ചിന്തയാണ് ആദ്യം മാറ്റണ്ടേത്..മിഥുന്‍ കൂട്ടിച്ചേര്‍ത്തു.
ये à¤à¥€ पà¥�ें- മിഥുന്‍ രമേശ് നായകനാകുന്നു
Adjust Story Font
16

