Quantcast

നമ്മൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ അഭിമാനം മുത്തേ...

യു ക്ലാമ്പ് രാജനുശേഷം അവൻ വീണ്ടും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയിൽ അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2018 6:10 AM GMT

നമ്മൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ അഭിമാനം മുത്തേ...
X

മറഡോണയ്ക്കും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടിറ്റോ വില്‍സണും ആശംസകള്‍ ചേര്‍ന്ന് ശരത് അപ്പാനി. ''നമ്മൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും... അഭിനന്ദനങൾ ചങ്കെ...നിന്റെ സ്വന്തം അപ്പാനി രവി... മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും..'' ശരത് ഫേസ്ബുക്കില്‍ കുറിച്ചു. അങ്കമാലി ഡയറീസില്‍ യു ക്ലാമ്പ് രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടിറ്റോ ആയിരുന്നു. മറഡോണയില്‍ സുധി ആയിട്ടാണ് ടിറ്റോ എത്തിയിരിക്കുന്നത്.

ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്..

ജീവനും, ജീവിതവും നൽകിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല. അതിൽ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെ വിജയം നേരിട്ടു കാണുന്നതാണ്. ലിജോ ചേട്ടനും ചെമ്പൻ ചേട്ടനും മുതൽ എന്നെ നെഞ്ചോടു ചേർത്തവർ നിരവധി അതിൽ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും. നന്ദി ഈ അരങ്ങിനോട്. ഇനി മറഡോണയിലേക്കു വരാം എന്റെ ടിറ്റോ വിൽസൺ നമ്മുടെ മലയാളികൾ നെഞ്ചിലേറ്റിയ യു ക്ലാമ്പ് രാജൻ ഇന്ന് മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു പേരാണ്. ഏറെ അഭിമാനത്തോടെ പറയട്ടെ അവൻ എന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം യു ക്ലാമ്പ് രാജനുശേഷം അവൻ വീണ്ടും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയിൽ അവതരിപ്പിച്ചത് . നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം നിനക്ക് അരങ്ങ് തകർക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു..കാരണം നമ്മൾ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാൽ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും... അഭിനന്ദനങൾ ചങ്കെ...നിന്റെ സ്വന്തം അപ്പാനി രവി... മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും..

🎬മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്.. ജീവനും, ജീവിതവും നൽകിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും ...

Posted by Sarath Appani on Monday, July 30, 2018

ये भी पà¥�ें- ചന്ദ്രലേഖയിലെ കോണ്ടസ ഡബ്സ്മാഷുണ്ടോ? സമ്മാനം അപ്പാനി ശരത് തരും

TAGS :

Next Story