Quantcast

‘ഇക് സമന്ദർ നെ ആവാസ് ദീമുഝ്കൊ പാനീ പിലാ ദീജിയേ...’; സോഷ്യൽ മീഡിയ കീഴടക്കിയ ഈ ഗായികയെ പരിചയപ്പെടാം  

MediaOne Logo

Web Desk

  • Published:

    11 Sep 2018 5:23 PM GMT

‘ഇക് സമന്ദർ നെ ആവാസ് ദീമുഝ്കൊ പാനീ പിലാ ദീജിയേ...’; സോഷ്യൽ മീഡിയ കീഴടക്കിയ ഈ  ഗായികയെ പരിചയപ്പെടാം  
X

"ഇക് സമന്ദർ നെ ആവാസ് ദീ മുഝ്കൊ പാനീ പിലാ ദീജിയേ... " സോഷ്യൽ മീഡിയ കീഴടക്കുകയാണ് മൈഥിലി താക്കൂർ എന്ന ബിഹാറുകാരിയുടെ ഗസൽ. ലക്ഷകണക്കിന് പേരാണ് മൈഥിലി താക്കൂറിന്റെ ഗസൽ ഒരൊറ്റ ദിവസം കൊണ്ട് കണ്ടത്. രണ്ട് കുഞ്ഞ് കുട്ടികളുടെ കൂടെ വളരെ അനായാസമായി ഹാർമോണിയം മീട്ടിയുള്ള മൈഥിലിയുടെ പാട്ടിന് ലക്ഷകണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴുള്ളത്. പാട്ട് പാടുന്ന കുട്ടി ആരാണെന്ന് ചോദിച്ച് നിരവധി പേരാണ് പാട്ടിന്റെ കമന്റ്റ് ബോക്സുകളിൽ വന്നിട്ടുള്ളത്.

ബിഹാറുകാരിയാണ് മൈഥിലി താക്കൂർ. കൂടെ തബല മുട്ടുന്നത് സഹോദരനാണ്. പിന്നിലുള്ളത് അനിയനും. കളേഴ്സ് ടി വിയിലെ ‘റൈസിംഗ് സ്റ്റാർ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായി. ‘റൈസിംഗ് സ്റ്റാർസ്’ റിയാലിറ്റി ഷോയിൽ റണ്ണേഴ്‌സ് അപ്പായിരുന്നു മൈഥിലി. പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, മൊണാലി താക്കോർ, ദിൽജിത് ഡോസാൻജ് എന്നിവരൊക്കെ മൈഥിലിയുടെ കഴിവിനെ പുകഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കകത്ത് അനൂറിന് പുറത്ത് വേദികളിൽ ഷോ അവതരിപ്പിച്ചിട്ടുണ്ട് മൈഥിലി. ഡൽഹിയിൽ താമസിക്കുന്ന മൈഥിലിയുടെ ഗസലുകളാണ് ഇപ്പോൾ മലയാളികളുടെ സോഷ്യൽ മീഡിയ മുഴുവൻ.

TAGS :

Next Story