Quantcast

‘പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് ഞങ്ങൾ’ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി

‘’കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.’’

MediaOne Logo

Web Desk

  • Published:

    12 Sept 2018 6:12 PM IST

‘പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് ഞങ്ങൾ’ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി
X

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

''കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.'' ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പി.സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഡബ്ല്യു.സി.സി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇരയോട് അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനിൽക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. #അവൾക്കൊപ്പം എന്ന ഹാഷ്ടാഗോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ്.

TAGS :

Next Story