Quantcast

മാർവൽ കോമിക്സിന്റെ ‘ക്യാപ്റ്റൻ മാർവൽ’ വെള്ളിത്തിരയിലേക്ക്; ട്രെയിലർ പുറത്ത്

MediaOne Logo

Web Desk

  • Published:

    18 Sept 2018 10:32 PM IST

മാർവൽ കോമിക്സിന്റെ ‘ക്യാപ്റ്റൻ മാർവൽ’ വെള്ളിത്തിരയിലേക്ക്; ട്രെയിലർ പുറത്ത്
X

മാർവൽ കോമിക്സ് പരമ്പരയിലെ ഒരു കഥാപാത്രം കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. ക്യാപ്റ്റൻ മാർവൽ എന്ന പേരിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. മാർവൽ സ്റ്റുഡിയോസിൽ നിന്നുള്ള ആദ്യ സ്ത്രീകേന്ദ്രീകൃത ചിത്രം കൂടിയാണ് ക്യാപ്റ്റൻ മാർവൽ.

കാർവൽ കോമിക്സിൽ ക്യാപ്റ്റൻ മാർവൽ എന്നറിയപ്പെടുന്ന കരോൾ ഡാൻവേഴ്സ് എന്ന കഥാപാത്രത്തെയാണ് വെള്ളിത്തിരയിലേക്ക് അവതരിപ്പിക്കുന്നത്. 1990 കളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമ യുഎസ് വ്യോമസേനയിൽ യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോൾ ഡാൻവേഴ്സിന്‍റെ കഥയാണ്. ഒരു അപകടത്തെ തുടർന്ന് കരോളിന് അമാനുഷിക ശക്തി ലഭിക്കുന്നതാണ് സിനിമ.

റൂം എന്ന ചിത്രത്തിലൂടെ 2015ൽ മികച്ച നടിക്കുള്ള ഓസ്കർ നേടിയ ബ്രൈ ലാസൻ ആണ് കേന്ദ്രകഥാപാത്രമായ ക്യാപ്റ്റൻ മാർവൽ ആയി എത്തുന്നു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ക്യാപ്റ്റൻ മാർവൽ.. മാർവൽ സ്റ്റുഡിയോസിൽ നിന്നുള്ള ആദ്യ സ്ത്രീകേന്ദ്രീകൃത ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

സാമുവൽ എൽ ജാക്സൺ ആണ് മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. മാർവൽ കോമിക്സ് യൂണിവേഴ്സിലെ ഇരുപത്തിയൊന്നാം ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. അന്ന ബോഡനും റയാൻ ഫ്ലെകും ചേർന്നാണ് സംവിധാനം. അടുത്തവർഷം മാർച്ച് എട്ടിന് ക്യാപ്റ്റൻ മാർവൽ റിലീസ് ചെയ്യും.

TAGS :

Next Story