Quantcast

മതവികാരം വ്രണപ്പെട്ടുവെന്ന് വിമർശനം; ‘ലവ് രാത്രി’ ഇനി ‘ലവ് യാത്രി’  

MediaOne Logo

Web Desk

  • Published:

    19 Sept 2018 9:57 PM IST

മതവികാരം വ്രണപ്പെട്ടുവെന്ന്  വിമർശനം; ‘ലവ് രാത്രി’ ഇനി ‘ലവ് യാത്രി’  
X

സൽമാൻ ഖാന്‍റെ സഹോദരീ ഭർത്താവ് ആയുഷ് ശർമ്മ നായകനാകുന്ന ലവ് രാത്രിയുടെ പേര് മാറ്റി. ലവ് യാത്രി എന്നാണ് പുതിയ പേര്. നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമക്ക് ലവ് രാത്രി എന്ന് പേരിട്ടത് മതവികാരം വ്രണപ്പെടുത്താനാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയതെന്നാണ് സൂചന

സൽമാന്‍ ഖാന്‍റെ ഇളയസഹോദരി അർപ്പിതാ ഖാന്‍റെ ഭർത്താവ് ആയുഷ് ശർമ്മയുടെ അരങ്ങേറ്റ ചിത്രമാണ് ലവ് രാത്രി. സൽമാൻ ഖാൻ തന്നെ നിർമിക്കുന്ന സിനിമയുടെ ട്രെയിലറും ഗാനങ്ങളും സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നതിനിടെയാണ് ലവ് രാത്രിയുടെ പേര് മാറ്റിയെന്ന പ്രഖ്യാപനവുമായി സൽമാൻ എത്തിയത്. ഇത് അക്ഷരപിശകല്ല എന്ന് പറ‍ഞ്ഞ് സൽമാൻ ഖാൻ തന്നെ ലവ് യാത്രി എന്നെഴുതിയ പോസ്റ്റർ പുറത്തിറക്കി. പേര് മാറ്റിയതിന്‍റെ കാരണം സല്ലു വ്യക്തമാക്കിയിട്ടില്ല. നവരാത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ് ലവ് യാത്രിയുടെ കഥ. ഹിന്ദു ആചാരമായ നവരാത്രിയുടെ സങ്കൽപം തന്നെ തകർക്കുന്നതാണ് പേരെന്ന് ആരോപിച്ച് വിഎച്ച്പി പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് സിനിമയെന്ന് ആരോപിച്ച് ഒരു അഭിഭാഷകൻ കഴിഞ്ഞയാഴ്ച ബിഹാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പേര് മാറ്റിയതെന്നാണ് സൂചന.

നവരാത്രി ദിനത്തിൽ കണ്ടുമുട്ടുന്ന രണ്ട് പേർ തമ്മിലുള്ള പ്രണയമാണ് ലവ് യാത്രി. വറീന ഹുസൈനാണ് സിനിമയിൽ നായിക. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ലവ്‌യാത്രി ഒക്ടോബർ അഞ്ചിന് പുറത്തിറങ്ങും

TAGS :

Next Story