ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ പ്രകാശിന്റെ മകള്‍
ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഉണ്ണി ആറിന്റെ പ്രശസ്തമായ കഥ വാങ്ക് സിനിമയാകുന്നു. ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശാണ്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിക്കുന്നത് നവാഗതയായ ഷബ്‌ന മുഹമ്മദാണ്. ചിത്രം 2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
Next Story
Adjust Story Font
16

