ഐ.എഫ്.എഫ്.കെ നടക്കും; പക്ഷേ, അക്കാദമി പണം കണ്ടെത്തണം, സര്‍ക്കാര്‍ ഫണ്ടില്ല
ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. മേളയുടെ ഉദ്ഘാടന-സമാപന ചടങ്ങുകൾ ഒഴിവാക്കും. വിദേശ ജൂറികളുടെ എണ്ണം കുറയ്ക്കും

അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. മേളക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കില്ല. അക്കാദമി പണം കണ്ടെത്തി മേള സംഘടിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സർക്കാർ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ ചലച്ചിത്ര അക്കാദമിക്ക് മുഖ്യമന്ത്രി അനുമതി നൽകിയെന്നാണ്
റിപ്പോർട്ട്. ചെലവ് ചുരുക്കി മേള നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചെലവ് ചുരുക്കി മേള നടത്താമെന്ന ചലച്ചിത്ര അക്കാദമിയുടെ നിർദേശത്തിന് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. 3 കോടി ചെലവില്‍ മേള നടത്താന്‍ കഴിയുമെന്ന് നേരത്തെ അക്കാദമി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനായി ഡെലിഗേറ്റ് ഫീസ്
ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മേളയുടെ ഉദ്ഘാടന-സമാപന ചടങ്ങുകൾ ഒഴിവാക്കും. വിദേശ ജൂറികളുടെ എണ്ണം കുറച്ചാവും ഇക്കുറി മേള.
നേരത്തെ പ്രളയത്തെ തുടർന്ന് സംസ്ഥാന സ്കൂൾ കലോൽസവം, ചലച്ചിത്ര മേള തുടങ്ങി സർക്കാറിന്റെ ആഘോഷങ്ങൾ ഒഴിവാക്കി ഉത്തരവിറങ്ങിയിരുന്നു. പിന്നീട് സംസ്ഥാന സ്കൂൾ കലോൽസവം ആഡംബരം ഒഴിവാക്കി നടത്താൻ ധാരണയായിരുന്നു. ഇപ്പോഴാണ് ഐ.എഫ്.എഫ്.കെ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വന്നത്.
Adjust Story Font
16

