Quantcast

ദിനേഷ് പ്രഭാകര്‍ നായകനാകുന്നു; ‘പ്രകാശന്റെ മെട്രോ’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത്

സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. 

MediaOne Logo

Web Desk

  • Published:

    27 Sept 2018 11:34 AM IST

ദിനേഷ് പ്രഭാകര്‍ നായകനാകുന്നു; ‘പ്രകാശന്റെ മെട്രോ’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത്
X

ചെറു വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങുന്ന ദിനേഷ് പ്രഭാകര്‍ നായകനാകുന്ന ‘പ്രകാശന്റെ മെട്രോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടി മിയയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. അനഘ ജാനകിയാണ് നായിക.. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മിത്രനാണ്. ലിജു മാത്യുവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

മീശമാധവനിലൂടെ സിനിമയിലെത്തിയ നടനാണ് പെരുമ്പാവൂര്‍ സ്വദേശിയായ ദിനേഷ്. ലുക്കാ ചുപ്പിയിലെ ബെന്നി ചാക്കോ, ജമ്നാ പ്യാരിയിലെ ആടു തോമ,കുഞ്ഞിരാമായണത്തിലെ രാമചന്ദ്രന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയിലെ അഡ്വ.അശോകന്‍ എന്നിവയാണ് ദിനേഷിന്റെ പ്രധാന കഥാപാത്രങ്ങള്‍. സെയ്ഫ് അലിഖാന്‍ നായകനായ ഷെഫിലും ദിനേഷ് അഭിനയിച്ചിട്ടുണ്ട്. മദ്രാസ് കഫേ, വെയിറ്റിംഗ് എന്നിവയാണ് ദിനേഷ് അഭിനയിച്ച മറ്റ് ഹിന്ദി ചിത്രങ്ങള്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമേന്‍, ടു കണ്‍ട്രീസ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളില്‍ മകരന്ദ് ദേശ്പാണ്ഡെക്ക് വേണ്ടി ഡബ്ബ് ചെയ്തത് ദിനേഷായിരുന്നു. ദേവിയില്‍ പ്രഭുദേവയ്ക്ക് വേണ്ടിയും ശബ്ദമായിട്ടുണ്ട്.

Delighted to share the first look poster of “Prakashante Metro” in which my dear frnd Dinesh Prabhakar is playing lead...

Posted by Miya on Tuesday, September 25, 2018
TAGS :

Next Story